photo
രഘു മക്കളോടൊപ്പം

കൊല്ലം: രണ്ട് കിഡ്നികളും തകരാറിലായ കൊട്ടാരക്കര പുത്തൂർ താഴം കരിമ്പിൻപുഴ റോട്ടറി വില്ലേജിൽ രഘു(49) സുമനസുകളുടെ സഹായം തേടുകയാണ്. കിടപ്പാടമില്ലാതിരുന്ന രഘുവിന് പുത്തൂർ റോട്ടറി ക്ളബാണ് റോട്ടറി വില്ലേജിലെ ഒരു വീട് നൽകിയത്. ഭാര്യ മണിയമ്മ ഹൃദ്രോഗത്തിന് ചികിത്സയിലിരിക്കെ അഞ്ച് വർഷം മുൻപ് മരണപ്പെട്ടു. മൂന്ന് മക്കളിൽ ഒരാൾ അംഗവൈകല്യമുള്ളയാളാണ്. ടാപ്പിംഗിനും മരംവെട്ടാനും പോയാണ് രഘു കുടുംബം പോറ്റിയിരുന്നത്. കഴിഞ്ഞ നവംബറിലാണ് രഘുവിന് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. പിന്നീട് പരിശോധനയിൽ രണ്ട് വൃക്കകളും തകരാറിലാണെന്നറിഞ്ഞത്. ഒന്നര മാസം മുൻപ് മഞ്ഞപ്പിത്തവും ബാധിച്ചു. അന്നുമുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയാലിസിസ് നടത്തിവരികയാണ്. കൊവിഡ് പശ്ചാത്തലത്തിലും മഞ്ഞപ്പിത്തമുള്ളതിനാലും മറ്റൊരിടത്തേക്ക് ഡയാലിസിസ് മാറ്റാനും കഴിഞ്ഞിട്ടില്ല. യാത്രാകൂലിയും മരുന്നിനുമായി വലിയ തുക ചെലവ് വരുന്നുണ്ട്. മറ്റ് വരുമാനമൊന്നുമില്ലാത്തതിനാൽ തീർത്തും ബുദ്ധിമുട്ടിലേക്ക് നീങ്ങുകയാണ്. ഇനി മുന്നോട്ടുപോക്കിന് സുമനസുകൾ സഹായിച്ചെങ്കിൽ മാത്രമേ നിവൃത്തിയുള്ളുവെന്ന് രഘു പറയുന്നു. കേരള ഗ്രാമീൺ ബാങ്കിന്റെ പുത്തൂർ ശാഖയിൽ (IFSC CODE: KLGB0040620) മകൻ ആർ.ഗോകുലിന്റെ പേരിൽ 40620101040935 എന്ന അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോൺ: 7306814808