book
ഭാഗവതസൂരി അശോക്.ബി കടവൂരിന്റെ അഞ്ചാമത് ഗ്രന്ഥമായ 'ജ്ഞാനമയൂഖം' എന്ന ആദ്ധ്യാത്മിക ലേഖന സമാഹാരത്തിന്റെ പ്രകാശനം കടവൂർ പ്രണവത്തിൽ വച്ച് അഖില ഭാരത ഭാഗവതസത്ര സമിതി അദ്ധ്യക്ഷനും ആർഷ സംസ്കാര ഭാരതി ദേശീയ രക്ഷാധികാരിയുമായ എസ്. നാരായണസ്വാമി ആദ്ധ്യാത്മികാചാര്യനും ആർഷ സംസ്കാര ഭാരതി ജില്ലാ രക്ഷാധികാരിയുമായ കെ. ജയചന്ദ്രബാബുവിന് നൽകി നിർവഹിക്കുന്നു

കൊല്ലം: ഭാഗവതസൂരി അശോക്.ബി കടവൂരിന്റെ അഞ്ചാമത് ഗ്രന്ഥമായ 'ജ്ഞാനമയൂഖം' എന്ന ആദ്ധ്യാത്മിക ലേഖന സമാഹാരത്തിന്റെ പ്രകാശനം കടവൂർ പ്രണവത്തിൽ വച്ച് അഖില ഭാരത ഭാഗവതസത്ര സമിതി അദ്ധ്യക്ഷനും ആർഷ സംസ്കാര ഭാരതി ദേശീയ രക്ഷാധികാരിയുമായ എസ്. നാരായണസ്വാമി ആദ്ധ്യാത്മികാചാര്യനും ആർഷ സംസ്കാര ഭാരതി ജില്ലാ രക്ഷാധികാരിയുമായ കെ. ജയചന്ദ്രബാബുവിന് നൽകി നിർവഹിച്ചു.

ആദ്ധ്യാത്മികാചാര്യനായ ജി. ഓമനക്കുട്ടൻ പിള്ള അദ്ധ്യക്ഷനായി. തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുന്നാൾ ഗൗരിലക്ഷ്മീഭായ് തമ്പുരാട്ടി വാട്സ് ആപ്പിലൂടെ ആശംസ നേർന്നു. ആർഷ സംസ്കാര ഭാരതി ജില്ലാ ട്രഷറർ ശ്രീജിത്ത് കൊട്ടാരക്കര, തൃക്കടവൂരപ്പ സേവാ സംഘം വൈസ് പ്രസിഡന്റ് ടി.എൻ. ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ ആശംസാ പ്രസംഗം നടത്തി. ഭാഗവത സപ്താഹാചാര്യനും ആർഷ സംസ്കാര ഭാരതി ജില്ലാ സെക്രട്ടറിയുമായ അഭിലാഷ് കീഴൂട്ട് നന്ദി പറഞ്ഞു.