pho
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പുനലൂരിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം മഹിള ഐക്യവേദി ജില്ലാ പ്രസിഡൻറ് രത്ന.എസ്.ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ:ആറന്മുളയിൽ ആംബുലൻസിൽ ദളിത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പുനലൂർ മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ പുനലൂർ ടൗണിൽ പ്രതിഷേധ പ്രടനവും യോഗവും സംഘടിപ്പിച്ചു.മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് രത്ന.എസ്.ഉണ്ണി യോഗം ഉദ്ഘാടനം ചെയ്തു.തെന്മല പഞ്ചായത്ത് സമിതി പ്രസിഡന്റ് സൂര്യ ബിജു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് മഞ്ഞപ്പാറ സുരേഷ് മുഖ്യപ്രഭാഷണം നടത്തി.താലൂക്ക് സെക്രട്ടറി ഇടമൺ റെജി, പുനലൂർ ഹരി, സോമരാജൻ, അനിൽകുമാർ, ബിബിൻ, സജികുമാർ തുടങ്ങിയവർ സംസാരിച്ചു.