viajayan-45

തഴവ: വൈദ്യുതി പോസ്റ്റിൽ ബൈക്ക് ഇടിച്ച് യാത്രക്കാരൻ മരിച്ചു. തഴവ വിഷ്ണുഭവനിൽ വിജയനാണ് (45) മരിച്ചത്. ഇന്നലെ രാത്രി 8.30 ഓടെ കുലശേഖരപുരം കടത്തൂർ ഭഗവതി ജംഗ്‌ഷനിലായിരുന്നു അപകടം. റോഡരികിലുള്ള പോസ്റ്റിലിടിച്ച് പരിക്കേറ്റ വിജയനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.