kebheer-40

പരവൂർ: അമിത വേഗതയിലെത്തിയ കാറിടിച്ച് മത്സ്യത്തൊഴിലാളിയായ ബൈക്ക് യാത്രക്കാരൻ മരിച്ചു. കോങ്ങാൽ വിളയിൽ തെക്കതിൽ വീട്ടിൽ കെബീറാണ് (40) മരിച്ചത്. ഇന്നലെ രാത്രി ഏഴോടെ പൊഴിക്കര ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.

കാപ്പിൽ മുതൽ കാർ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളെ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന ഫഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുബീനയാണ് കെബീറിന്റെ ഭാര്യ. മക്കൾ: മിസ്ഹബ്‌, മുഹ്സീന.