പുനലൂർ:തെന്മല പഞ്ചായത്തിലെ ദേശിയ പാതയോരങ്ങളിൽ തള്ളിയ മാലിന്യങ്ങൾ നീക്കം ചെയ്യാത്തത് കാരണം പ്രദേശങ്ങളിൽ ദുർഗന്ധം വമിക്കാൻ തുടങ്ങി. ഇടമൺ സത്രം ജംഗ്ഷൻ, കുരിശും മൂട്, വെളളിമല, ഇടമൺ-34തുടങ്ങിയ പ്രദേശങ്ങളിലെ പാതയോരങ്ങളിലാണ് മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്.കുന്ന് കൂടിയ മാലിന്യങ്ങൾ നിക്കം ചെയ്തിട്ട് ആഴ്ചകളായികളായി.കനത്ത മഴയെ തുടർന്ന് ചീഞ്ഞു നാറുന്ന മാലിന്യങ്ങൾ കൊതുകുകളുടെ ആവാസ കേന്ദ്രമായിമാറുകയാണ്.കൊവിഡ് അടക്കമുളള രോഗങ്ങൾ വ്യാപകമായ സാഹര്യത്തിൽ പൊതു നിരത്തിൽ തളളിയ മാലിന്യം നീക്കം ചെയ്യാത്തത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.