കൊല്ലം : സ്വർണക്കള്ളക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആർ.എസ്.പി തൃക്കടവൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കുരീപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പൂമംഗലം ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ സത്താർ, ഡേവിഡ് സേവ്യർ, രഘുനാഥൻ പിള്ള, സതീഷൻ ലെനിൻ എന്നിവർ സംസാരിച്ചു.