പുനലൂർ: കൊവിഡ് കാരണം പ്രതിസന്ധിയിലായ ഒരു മേഖലയാണ് ടൂറിസം. വിനോദ സഞ്ചാരികൾ എത്താതായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ഓരോ കേന്ദ്രങ്ങളും. തെന്മല ഇക്കോ ടൂറിസം , പാലരുവി, അച്ചൻകോവിൽ, തമിഴ്നാട് കുറ്റാലം തുടങ്ങിയ വെള്ളച്ചാട്ടങ്ങളും മറ്റും സന്ദർശിക്കാൻ വിനോദ സഞ്ചാരികൾ എത്താത്തതായതോടെയാണ് സാമ്പത്തിക പ്രതിസന്ധികൾ നേരിടാൻ മുഖ്യകാരണം.
ജില്ലാ ഭരണകൂടത്തിന്റെ വിലക്ക്
തെന്മല, ആര്യങ്കാവ് പഞ്ചായത്തുകൾക്ക് പുറമെ തമിഴ്നാട്ടിലും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ സഞ്ചാരികൾക്ക് ജില്ലാ ഭരണകൂടം താത്ക്കാലികമായി വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ തെന്മല പരപ്പാർ അണക്കെട്ടു തുറന്ന് വിട്ടുത് കൂടാതെ പാലരുവിയിലെ ജലപാതവും ജല സമൃദ്ധമാണെങ്കിലും കാണികൾക്കെത്താൻ കഴിയാത്ത അവസ്ഥ തുടരുകയാണ്.
ലക്ഷങ്ങളുടെ നഷ്ടം
മുൻ വർഷങ്ങളിൽ ഈ സീസണുകളിൽ വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ് ജലപാതങ്ങളിലും മറ്റും അനുഭപ്പെട്ടിരുന്നത്. പാലരുവിയിൽ പ്രവേശന പാസ് ഇനത്തിൽ സീസണിൽ ഒന്നര രക്ഷത്തോളം രൂപ ഓരോ ദിവസവും വരുമാനമായി ലഭിച്ചിരുന്നതാണ് .ഇപ്പോൾ വരുമാനം നിലച്ചിട്ട് ആറുമാസമായി . ഇത് കാരണം സമീപത്തെ വ്യാപാരികളും പുരുഷ, വനിതാ ഗൈഡുകളും ദുരിതത്തിലാണ്. വന മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ജല സമർദ്ധമായ പാലരുവി വെള്ളച്ചാം കാണാൻ വിനോദ സഞ്ചാരികളുടെ വരവ് നിലച്ചതോടെ പ്രദേശത്തെ വാനരൻമാരും കടുത്ത വറുതിയിലാണ്.