auiwc
ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സദസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. സവിൻ സത്യൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മുഖ്യമന്ത്രി എക്‌സിക്യുട്ടീവ് ചെയർമാനായുള്ള ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതിയുണ്ടെന്നും പിണറായി വിജയൻ അഴിമതിയുടെ പങ്കുകാരനാണെന്നും ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. സവിൻ സത്യൻ പറഞ്ഞു. ഓൾ ഇന്ത്യ അൺ ഓർഗനൈസഡ് വർക്കേഴ്‌സ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരി കെട്ടിടനിർമ്മാണ കരാറിന്റെ മറവിൽ 4.25 കോടി രൂപ കമ്മിഷനായി യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും സ്വർണക്കടത്ത് കേസിലെ പ്രതികളും കൈപ്പറ്റിയിട്ടുണ്ടെന്ന് മന്ത്രിമാരായ തോമസ് ഐസകും എ.കെ. ബാലനും വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എ.ഐ.യു.ഡബ്ലിയു.സി ജില്ലാ പ്രസിഡന്റ് ബാബു ജി. പട്ടത്താനം അദ്ധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ എസ്.ഇ. സഞ്ജയ്ഖാൻ, ബോബൻ.ജി. നാഥ്, ജെ.എം. ഷൈജു, എസ്. സുഭാഷ്, മംഗലത്ത് രാഘവൻ നായർ, കെ.ബി. ഷഹാൽ, സുരേഷ് പോറ്റി, അൻവർ സേട്ട്, സി. രാജ്‌മോഹൻ. പെരിനാട് മുരളി തുടങ്ങിയവർ സംസാരിച്ചു. പി.വി. അശോക് കുമാർ സ്വാഗതവും മഹേഷ് നന്ദിയും പറഞ്ഞു. ടി. ഗീതാകൃഷ്ണൻ, കൃഷ്ണപിള്ള, ജഗന്നാഥൻ, പൊഴിക്കര വിജയൻ പിള്ള, ഇബ്രാഹിം കുട്ടി , കോണിൽ രാജേഷ്, സുബിലാഷ്‌ കുമാർ, ലാലുമോൻ, ദീപ ആൽബർട്ട്, കടയ്ക്കോട് അജയകുമാർ, അന്നൂർശശി, ഷാഹുൽ ഹമീദ്, ഇ. ജോൺ, പാലയ്ക്കൽ ഗോപൻ, ഷൗക്കത്ത്, ടോണി തുടങ്ങിയവർ നേതൃത്വം നൽകി.