വീട്ടിലെ നിലം വൃത്തിയാക്കാനും മറ്റു ശുചീകരണ പ്രവർത്തനങ്ങൾക്കുമായി ബിക്കിനി അണിഞ്ഞ യുവതികൾ വന്നാലോ? അങ്ങ് യു.കെയിലാണ് ഈ ഓഫറുമായി ഒരു സാനിറ്റേഷൻ കമ്പനി രംഗത്ത് വന്നിരിക്കുന്നത്. ലോക്ക്ഡൗൺ ശേഷം ഉണ്ടായ തൊഴിലില്ലായ്മയെ തുടർന്നാണ് ഈ അപൂർവ ആശയവുമായി ഈ കമ്പനി മുന്നോട്ടിറങ്ങിയത്. ഇപ്പോൾ കസ്റ്റമേഴ്‌സിന്റെ എണ്ണം ദിനംപ്രതി ഉയരുകയാണെന്ന് ഇവർ പറയുന്നു. രണ്ടു തരം ഓഫറുകളാണ് കമ്പനി മുന്നോട്ട് വച്ചിരിക്കുന്നത്. അതിനു രണ്ടിനും പ്രത്യേകം റേറ്റുമുണ്ട്. ടോപ്‌ലെസായി പണിയെടുക്കുന്നവർക്കു 75 പൗണ്ട് അഥവാ 7,042 രൂപയാണ് ഒരു മണിക്കൂറിന്റെ വേതനം. യു.കെ.യിലെ ഈ കമ്പനിയുടെ സി.ഇ.ഒ. കൂടിയായ നിക്കി ബെൽറ്റൻ ജോലി ചെയ്യുന്നത് ഈ രീതിയിലാണ്. പിന്നെയുള്ളത് വിവസ്ത്രരുടെ വിഭാഗമാണ്. 8,919 രൂപ അഥവാ 95 പൗണ്ടാണ് ഇവരുടെ വേതനം.
2020ന്റെ തുടക്കത്തിലാണ് ഈ കമ്പനി ആരംഭിച്ചത്. പക്ഷേ, കൊവിഡ് ഏൽപ്പിച്ച പ്രതിസന്ധിക്കൊടുവിലാണ് ഇവർ സജീവമായി തൊഴിൽ മേഖലയിലേക്ക് കടന്നത്. അപൂർവ സേവനം നൽകുന്ന ഇവർക്ക് ഇപ്പോൾ തിരക്കൊഴിഞ്ഞ നേരമില്ല എന്ന് നിക്കി പറയുന്നു . വീട്ടുകാരുമായി രണ്ടു മീറ്റർ അകലെ നിന്നേ ഇവർ ശുചിയാക്കുകയുള്ളൂ. വസ്ത്രം കുറവായതിനാൽ വൈറസ് പറ്റിപ്പിടിച്ചിരിക്കാനുള്ള സാഹചര്യവും കുറവാണെന്ന് ഇവർ പറയുന്നു ലോക്ക്ഡൗൺ കാലത്തെ വിരസതയിൽ നിന്നുമാണ് ഇത്തരം സേവനത്തിന്റെ പ്രായോഗിക തലം മനസിലാക്കിയതെന്നു നിക്കി പറയുന്നു. പുരുഷന്മാരാണ് സേവനം ആവശ്യപ്പെടുന്നവരിൽ ഏറെയെന്നും നിക്കി വെളിപ്പെടുത്തി. പലർക്കും ഏകാന്തതയെ മറികടക്കാനും ഈ സേവനം പ്രയോജനപ്പെടുന്നു എന്നിവർ പറയുന്നു. വൈറസ് ബാധയുടെ നിലയും സ്വന്തം സുരക്ഷയും മനസിലാക്കിയ ശേഷം മാത്രമേ തൊഴിലാളികൾ സേവനത്തിനായി പുറപ്പെടുകയുള്ളു.