കൊല്ലം: ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അജ്ഞാതൻ മരിച്ചു. ഉദ്ദേശം 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന് 160 സെന്റി മീറ്റർ നീളം, ഇരുനിറം, നര കലർന്ന പറ്റവെട്ടിയ മുടിയാണ് വേഷം. 25ന് വൈകിട്ട് 3.30 ഓടെയാണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. അജ്ഞാതനെ കുറിച്ച് വിവരം ലഭിക്കുന്നവർ ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0474-2742072, 9497987030, 9497980175.