അഞ്ചൽ: അഞ്ചൽ ആർ.ഒ. ജംഗ്ഷനിൽ സി.ഐ.ടി.യു. അഞ്ചൽ ഏരിയാ കമ്മിറ്റിയുടെയും ഹിന്ദു ഐക്യവേദിയുടെയും ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയെ ബി.ജെ.പി. യുവമോർച്ചാ പ്രവർത്തകർ അധിഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാരോപിച്ചാണ് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നത്. പ്രതിഷേധ പ്രകടനത്തിനും തുടർന്ന് നടന്ന യോഗത്തിനും സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കെ. ബാബു പണിക്കർ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, പി.വി. പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.
പട്ടിക ജാതി പെൺകുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ കേരള സർക്കാർ നിസംഗത പുലർത്തുന്നുവെന്നാരോപിച്ച് ഹിന്ദു ഐക്യവേദിയുടെയും ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വിൻസന്റ്, ആർച്ചൽ സജി തുടങ്ങിയവർ സംസാരിച്ചു.