പത്തനാപുരം: സ്വത്തിൽ നിന്ന് 15 സെന്റ് ഭൂമി എസ്.എൻ.ഡി.പി യോഗം പിറവന്തൂർ 3623-ാം നമ്പർ ശാഖയ്ക്ക് ദാനമായി നൽകിയ ശ്രീനാരായണ ഗുരുഭക്ത ചന്ദ്രാക്ഷി (86) നിര്യാതയായി. അവിവാഹിതയായ ചന്ദ്രാക്ഷി സഹോദരൻ ദേവദാസനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. സംസ്കാരം നടത്തി. യൂണിയൻ, ശാഖാ, പോഷകസംഘടനാ ഭാരവാഹികൾ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. സഞ്ചയനം 4ന് രാവിലെ 8ന്.