പടിഞ്ഞാറേ കല്ലട: സംസ്ഥാന സർക്കാർ ശാസ്താംകോട്ട അഗ്നിരക്ഷാ നിലയത്തിന് അനുവദിച്ച ജലസുരക്ഷാ ഉപകരണങ്ങളുടെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ പടിഞ്ഞാറേകല്ലട - മുതിരപറമ്പ് കടവിൽ നിർവഹിച്ചു. പകൽ സമയത്ത് വെള്ളത്തിനടിയിലെ തെരച്ചിൽ സുഗമമാക്കാൻ ഉപയോഗിക്കുന്ന 13 ലക്ഷത്തിൽ അധികം രൂപ വിലവരുന്ന റബർ ഡിങ്കി വിത്ത് ഔട്ട് ബോർഡ് എൻജിനും 2 സ്കൂബയുമാണ് (സ്വയം ശ്വസന ഉപകരണങ്ങൾ) അഗ്നി രക്ഷാനിലയത്തിന് ലഭിച്ചത്. ഇതിന്റെ സേവനം സമീപ പ്രദേശങ്ങളിലുള്ള അഗ്നി രക്ഷാ നിലയങ്ങൾക്കും പ്രയോജനപ്പെടുത്താം. ചടങ്ങിൽ പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭ, വാർഡ് അംഗം ഷീജ, അഗ്നിരക്ഷാസേന കൊല്ലം ജില്ലാ ഓഫീസർ കെ. ഹരികുമാർ, ശാസ്താംകോട്ട സ്റ്റേഷൻ ഓഫീസർ സാബുലാൽ, സീനിയർ ഫയർ ഓഫീസർ രമേശ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.