ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5,000 കടന്നു
കൊല്ലം: ജില്ലയിൽ ഇന്നലെ 341 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ ഇതര സംസ്ഥാനത്ത് നിന്ന് വന്നതാണ്. ബാക്കി 340 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര, മരു. സൗത്ത്, കുളത്തൂപ്പുഴ ആർ.പി.എൽ കോളനി, അയത്തിൽ നേതാജി നഗർ, സൂര്യ നഗർ, തങ്കശേരി, തട്ടാമല, താമരക്കുളം, പള്ളിത്തോട്ടം ഗലീലിയ നഗർ, സ്നേഹതീരം നഗർ, പുള്ളിക്കട, പവിത്രേശ്വരം പുത്തൂട, മൈനാഗപ്പള്ളി സൗത്ത് കുത്തിത്തറ, വിളക്കുടി കുന്നിക്കോട്, ശൂരനാട് വടക്ക് തെക്കേമുറി എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 182 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5,018 ആയി.