കൊല്ലം:കേന്ദ്ര സർക്കാരിന്റെ കർഷക ബില്ലിനെതിരെ ചവറ തെക്കുംഭാഗം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെക്കുംഭാഗം പോസ്റ്റോഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കോഞ്ചേരിൽ ഷുസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി കോലത്ത് വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സി.ആർ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എൽ. ജസ്റ്റസ്, മുക്കട പ്രഭാകരൻപിള്ള, സോമരാജൻ, അനിൽകുമാർ, രാംകുമാർ സജിമോൻ അതുൽതകടിവിള, ഉണ്ണിക്കുറുപ്പ്, ഓമനക്കുട്ടക്കുറുപ്പ്, സുരേഷ്അമ്പലപ്പുറം,രാമഭദ്രൻ, ഫ്രാൻസിസ്, ശിവാനന്ദൻഎന്നിവർസംസാരിച്ചു. ഉണ്ണിക്കൃഷ്ണൻ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.