കുന്നത്തൂർ : ശൂരനാട് വടക്ക് നെടിയപാടം ഏലായെ ഹരിതാഭമാക്കാൻ കിസാൻസഭ. കിസാൻ സഭ ശൂരനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടിയപാടം കേന്ദ്രീകരിച്ച് പുനർജനി കാർഷിക ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. നെടിയപാടം ഏലായിലെ പൊന്നമ്പിൽ ഭാഗത്ത് മൂന്നേക്കർ സ്ഥലത്താണ് നെൽകൃഷി ആരംഭിച്ചത്.സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ശൂരനാട് വടക്ക് കൃഷിഭവന്റെ സഹായത്തോടെയാണ് കൃഷി തുടങ്ങിയത്.ഉമ ഇനത്തിൽപ്പെട്ട നൂറ്റിയിരുപത് ദിവസത്തിനുള്ളിൽ വിളവ് ലഭിക്കുന്ന നെൽവിത്താണ് കൃഷിയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. നെടിയപാടം ഏലായിൽ നടന്ന ഞാറുനടീൽ കിസാൻസഭ ശൂരനാട് മണ്ഡലം പ്രസിഡന്റ് മനു പോരുവഴി ഉദ്ഘാടനം ചെയ്തു.എം.എച്ച് ബിന്ദു ലാൽ,ജോയിക്കുട്ടി,ഹരിഗോവിന്ദ്, രാജൻ പിള്ള,എന്നിവർ നേതൃത്വം നൽകി.