post
എ.ഐ.വൈ.എഫ് കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സി.പി.ഐ കുണ്ടറ മണ്ഡലം പ്രസിഡന്റ് മുളവന രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കുണ്ടറ: എ.ഐ.വൈ.എഫ് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. കേന്ദ്ര സർക്കാർ സർവീസിലെ 8 ലക്ഷത്തോളം ഒഴിവുകൾ നികത്തുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ഭഗത്‌സിംഗ് എംപ്ളോയ്മെന്റ് ഗ്യാരന്റി ആക്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ആർ. ഷംനാൽ, ജോയിന്റ് സെക്രട്ടറിമാരായ വി. വിഷ്ണു, ബി. രഞ്ജിത്ത്, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി ഫറൂഖ് നിസാർ, പി. ബൈജു, എസ്. രാഗേഷ് എന്നിവർ സംസാരിച്ചു.