പരവൂർ: അക്രമ രാഷ്ട്രീയത്തിനും അപവാദ പ്രചാരണത്തിനും എതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ വതിനാക്കൂട്ടായ്മ സംഘടിപ്പിച്ചു. പരവൂർ ജംഗ്ഷനിൽ നടന്ന ധർണ എ.ഐ.ഡി.ഡബ്ലിയു.എ ജില്ലാ പ്രസിഡന്റ് ഗീതാ കുമാരി ഉദ്ഘാടനം ചെയ്തു. പരവൂർ വില്ലേജ് പ്രസിഡന്റ് ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ ഏരിയാ സെക്രട്ടറി ശ്രീദേവി അമ്മ , അനുബന്ധ മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) സംസ്ഥാന പ്രസിഡന്റ് സഫറുള്ള എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി ആർ. ഷീബ സ്വാഗതം പറഞ്ഞു.