shefi-m-m-67

കൊല്ലം: കൊവിഡ് ചികിത്സയിലായിരുന്ന ഐ.എൻ.ടി.യു.സി നേതാവ് മരിച്ചു. ലോഡിംഗ് ആൻഡ് ഹെഡ് ലോഡിംഗ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ കൺവീനറായ താമരക്കുളം റോസ് മൗണ്ടിൽ എം.എം. ഷെഫിക്കയാണ് (67) മരിച്ചത്.

ഒരാഴ്ച മുൻപാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടടുത്ത ദിവസം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു മരണം. മൃതദേഹം കൊവി‌ഡ് മാനദണ്ഡപ്രകാരം ജോനകപ്പുറം വലിയപള്ളി ജുമാ മസ്ജിദിൽ കബറടക്കി. ചുമട്ട് തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി, കോൺഗ്രസ് കൊല്ലം ബ്ലോക്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: നസീമ ബീവി. മക്കൾ: റുക്സാന, ഇർഷാദ്, റോസി. മരുമക്കൾ: സക്കീർ, ഇമാം, ഷെബീന.