കരുനാഗപ്പള്ളി : അക്രമരാഷ്ട്രീയത്തിനും സംസ്ഥാന സർക്കാരിനെതിരെയുള്ള അപവാദ പ്രചാരണത്തിനുമെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ടൗണിൽ സംഘടിപ്പിച്ച വനിതാ കൂട്ടായ്മ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. പ്രഭലത അദ്ധ്യക്ഷത വഹിച്ചു. ഉഷാകുമാരി, ബി. സജീവൻ എന്നിവർ സംസാരിച്ചു. തൊടിയൂരിൽ ഏരിയാ കമ്മിറ്റി സെക്രട്ടറി വസന്താരമേശ് ഉദ്ഘാടനം ചെയ്തു. ശാരദ അദ്ധ്യക്ഷത വഹിച്ചു. ബെൻസി രഘുനാഥ്, ആർ. രഞ്ജിത്, ഷൈലജ, പ്രസന്ന, ശ്രീലേഖ എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ പരിധിയിൽ നടത്തിയ വനിതാ കൂട്ടായ്മ കെ.ജി. കനകം ഉദ്ഘാടനം ചെയ്തു. ഇന്ദുലേഖ അദ്ധ്യക്ഷത വഹിച്ചു. ആർ. രാജേശ്വരി, അശ്വതി എന്നിവർ സംസാരിച്ചു. കുലശേഖരപുരം സൗത്തിൽ സി. സുധർമ്മ ഉദ്ഘാടനം ചെയ്തു. ലതികകുമാരി അദ്ധ്യക്ഷത വഹിച്ചു. രമാദേവി സംസാരിച്ചു. കുലശേഖരപുരം നോർത്തിൽ സി. രാധാമണി ഉദ്ഘാടനം ചെയ്തു. കല അദ്ധ്യക്ഷത വഹിച്ചു. അനി അൻസീൽ, പി. ഉണ്ണി എന്നിവർ സംസാരിച്ചു. ക്ലാപ്പന വെസ്റ്റിൽ റംല റഹിം ഉദ്ഘാടനം ചെയ്തു. മിനിമോൾ അദ്ധ്യക്ഷത വഹിച്ചു. ധന്യ, കുഞ്ഞിചന്ദു, സുരേഷ് എന്നിവർ സംസാരിച്ചു. ക്ലാപ്പന ഈസ്റ്റിൽ റംല റഹിം ഉദ്ഘാടനം ചെയ്തു. മിനികുമാരി അദ്ധ്യക്ഷത വഹിച്ചു. സീനത്ത്, സോമൻപിള്ള, എം.കെ. രാഘവൻ, ഫസിൽ, വിഷ്ണു എന്നിവർ സംസാരിച്ചു.