kamarudden
കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേവിള പോസ്റ്റോഫീസ് പടിക്കൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കുത്തക മുതലാളിമാരെ സഹായിക്കുന്ന കേന്ദ്രസർക്കാർ ബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേവിള പോസ്റ്റോഫീസ് പടിക്കൽ ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി വാളത്തുംഗൽ രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി.

എ. കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ് മണിയംകുളം ബദറുദ്ദീൻ, ബി. അനൂപ്‌ കുമാർ, മണക്കാട് സലീം, ബോബൻ ഡിക്രൂസ്, പൊന്നമ്മ മഹേശൻ, ഇ.കെ. കലാം, എ.കെ. അഷറഫ്, ജഹാൻഗീർ, അനസ് പിണക്കൽ, വാളത്തുംഗൽ രാധാകൃഷ്ണൻ, ബൈജു കൂട്ടിക്കട, നിസാർ മജീദ്, ജലാൽ ചകിരിക്കട, ഷിബിലി എന്നിവർ സംസാരിച്ചു.