photo
കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹകരണ ജീവനക്കാർ സംഘടിപ്പിച്ച ധർണ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹകരണ ജീവനക്കാർ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറുടെ ഓഫീസിന് സമീപം ധർണ സംഘടിപ്പിച്ചു. കൊവിഡ് കാലയളവിൽ സഹകരണ ജീവനക്കാർക്ക് മതിയായ സംരക്ഷണം നൽകുക, രണ്ടും നാലും ശനിയാഴ്ചകളിൽ സഹകരണ മേഖലയിലെ ജീവനക്കാർക്ക് അവധി നൽകുക, ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, ക്ഷീര മേഖലയിലെ ജീവനക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ധർണ ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് മധു ചെമ്പകത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ, ഡി.സി.സി സെക്രട്ടറി കോലത്ത് വേണുഗോപാൽ, ജില്ലാ സെക്രട്ടറി പുതുക്കാട്ട് ശ്രീകുമാർ, താലൂക്ക് സെക്രട്ടറി എ. നിസാമുദ്ദീൻ, ഗിരീഷ് കുമാർ തുടങ്ങിയർ പങ്കെടുത്തു. കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ നിന്ന് പ്രകടനമായാണ് ജീവനക്കാർ മിനി സിവിൽ സ്റ്റേഷന് മുന്നിലെത്തിയത്.