photo
കോഴിക്കോട്, മുഴങ്ങോട്ടുവിള എസ്.കെ.വി യു.പി സ്കൂളിൽ നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഇ. സീനത്ത് ബഷീർ നിർവഹിക്കുന്നു

കരുനാഗപ്പള്ളി : കോഴിക്കോട്, മുഴങ്ങോട്ടുവിള എസ്.കെ.വി യു.പി സ്കൂളിൽ നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഇ. സീനത്ത് ബഷീർ നിർവഹിച്ചു. നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. എസ്.എം.സി ചെയർമാൻ എം. ഷാജി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ ജെ. അസ്ലം, വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം. മഞ്ജു, പി. ശിവരാജൻ, വസുമതി രാധാകൃഷ്ണൻ, പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ എം.കെ. വിജയഭാനു, സുജ, ഹെഡ്മിസ്ട്രസ് ദ്രൗപതി തുടങ്ങിയവർ സംസാരിച്ചു.