ldf-protest
എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എൽ.ഡി.എഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് ബി.ജെ.പിയും കേന്ദ്ര സർക്കാരും ശ്രമിക്കുന്നതെന്ന് സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ആരോപിച്ചു. ബി.ജെ.പിയും കോൺഗ്രസും നടത്തുന്നത് അക്രമ സമരങ്ങളാണെന്ന് ആരോപിച്ച് ചിന്നക്കടയിൽ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തിയ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമിത് ഷായും കൂട്ടരും കേരളം പിടിക്കാൻ ഇറങ്ങിയിരിക്കുകയാണ്. എത്ര അന്വേഷണ ഏജൻസികളെയാണ് അവർ കേരളത്തിലേക്ക് അയച്ചത്. കള്ളക്കടത്തിന്റെ ഉറവിടം അന്വേഷണ വിഷയമാകുന്നില്ല. കേരളത്തിന്റെ കൊവിഡ് പ്രതിരോധ ചികിത്സാ സംവിധാനങ്ങളെ എങ്ങനെയും അട്ടിമറിക്കുകയെന്ന ലക്ഷ്യമാണ് ബി.ജെ.പി - കോൺഗ്രസ് അക്രമ സമരങ്ങളുടെ ഉന്നം. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി പാലിച്ച സർക്കാരാണ് കേരളത്തിലുള്ളതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജു, ജില്ലാ കൺവീനർ എൻ. അനിരുദ്ധൻ, മോഹൻലാൽ, എം.എൽ.എമാരായ പി. ഐഷാ പോറ്റി, ആർ. രാമചന്ദ്രൻ, ജി.എസ്. ജയലാൽ, കോവൂർ കുഞ്ഞുമോൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ആർ. ന്ദ്രമോഹൻ തുടങ്ങിയവർ സംസാരിച്ചു.