കൊല്ലം: ജില്ലയിൽ ഇന്നലെ 583 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്നുപേരും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ 11 പേരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 569 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
21ന് മരിച്ച കൊല്ലം തെക്കേമുറി സ്വദേശി കുഞ്ഞുമോൻ ഡാനിയൽ (55), 23ന് മരിച്ച പെരുമ്പുഴ സ്വദേശി മുരളീധരൻപിള്ള (62), 25ന് മരിച്ച അഞ്ചൽ സ്വദേശിനി ഐഷ ബീവി (80) എന്നിവരുടെ മരണകാരണം കൊവിഡാണെന്ന് സ്ഥിരീകരിച്ചു.
ജില്ലയിൽ ഇന്നലെ 262 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചിത്സയിലുള്ളവരുടെ എണ്ണം 5,388 ആയി.