
കൊല്ല: നഗരത്തിൽ കൊവിഡ് നിയന്ത്രണ വിധേയമാകാതെ കൊവിഡ്. ഇന്നലെ 142 പേർക്കാണ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിക്കുന്ന സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കുന്നതല്ലാതെ മറ്റ് പ്രതിരോധ പ്രവർത്തനങ്ങളൊന്നും കാര്യമായി നടക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
നഗരത്തിലെ രോഗവ്യാപനത്തിന് ഇപ്പോൾ പൊതുവായ ഉറവിടമില്ല. ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെ പരിശോധിക്കുമ്പോൾ കൂടുതൽ പേരിൽ രോഗം സ്ഥിരീകരിക്കുകയാണ്. നേരത്തെ ആൾക്കൂട്ടം ഒഴിവാക്കാൻ പൊലീസ് ഇടപെട്ടിരുന്നെങ്കിലും ഇപ്പോൾ കർശനമായ ഇടപെടൽ ഉണ്ടാകുന്നില്ല. കൊവിഡ് സ്ഥിരീകരിക്കുന്ന ചെറിയ പ്രദേശം മാത്രമാണ് ഇപ്പോൾ കണ്ടെയ്ൻമെന്റ് സോണാക്കുന്നത്.
ജില്ലാ കേന്ദ്രമായതിനാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടവും മടിക്കുകയാണ്. അതേസമയം വേണ്ടത്ര പരിശോധന നഗരത്തിൽ നടക്കുന്നില്ലെന്നും പരാതിയുണ്ട്.
 ഇന്നലെ കൂടുതൽ ഇവിടങ്ങളിൽ
അയത്തിൽ, ഇരവിപുരം ഐക്യനഗർ, കരിക്കോട് ഫരിദിയ നഗർ, കാവനാട്, വള്ളിക്കിഴ്, കാവനാട് ശക്തി നഗർ, കിളികൊല്ലൂർ, പുന്തലത്താഴം, മംഗലത്ത് നഗർ, ശക്തികുളങ്ങര, വള്ളിക്കീഴ്
 ഇതുവരെ സ്ഥിരീകരിച്ചത്: 2386
 നിലവിൽ ചികിത്സയിലുള്ളവർ: 1176
 രോഗമുക്തർ: 1160
 മരണം: 11
 ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ: 174
 എസ്.എൻ ലാ കോളേജിൽ: 184