covid

തൊടിയൂർ: തൊടിയൂർ പഞ്ചായത്തിൽ ഇന്നലെ 20 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കല്ലേലിഭാഗം സബ്‌സെന്ററിൽ 144 പേരെ പരിശോധിച്ചതിൽ 11 പുരുഷന്മാർക്കും 9 സ്ത്രീകൾക്കുമാണ് കൊവിഡ് പോസിറ്റീവായത്. രോഗം ബാധിച്ചവരിൽ ഏഴും ഒൻപതും വയസുള്ള രണ്ട് ആൺകുട്ടികളും 14 വയസുകാരിയും ഉൾപ്പെടുന്നു. എല്ലാവരെയും കൊല്ലം ഹോക്കി സ്റ്റേഡിയത്തിലെ സി.എഫ്.എൽ.ടി.സിയിൽ പ്രവേശിപ്പിച്ചു.