17 തൊഴിലാളികൾക്ക് പോസിറ്റീവ്
കൊല്ലം: കൊവിഡിന്റെ അതിവ്യാപന സാദ്ധ്യതകൾ പരിഗണിച്ച് നീണ്ടകര ഹാർബർ അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഹാർബറിലെ തൊഴിലാളികൾ, മത്സ്യ വിൽപനക്കാർ എന്നിവർ ഉൾപ്പെടെ 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ സമ്പർക്ക പട്ടിക അതിവിപുലമാണ്. ഹാർബർ അടച്ചിട്ടില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്ന് കാട്ടി ജില്ലാ പൊലീസ് മേധാവി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് അടിയന്തര നടപടി. ശക്തികുളങ്ങര ഹാർബറിലും സ്ഥിതി ഗുരുതരമാണെന്ന റിപ്പോർട്ട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കളക്ടർക്ക് നൽകിയിട്ടുണ്ട്.