arival

കൊല്ലം: ജില്ലയിലെ അഞ്ച് നഗരസഭകളും എൽ.ഡി.എഫാണ് ഭരിക്കുന്നത്. കൊല്ലം കോർപ്പറേഷനിൽ വലിയ ഭൂരിപക്ഷവും മറ്റ് നാല് മുനിസിപ്പാലിറ്റികളിൽ ഭരണപ്രതിസന്ധി ഉണ്ടാകാത്ത ഭൂരിപക്ഷവുമാണ് എൽ.ഡി.എഫിനുള്ളത്.

കൊല്ലം കോർപ്പറേഷൻ രൂപീകൃതമായതിന് ശേഷമുള്ള നാല് തിരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിക്ക് തന്നെയാണ് വിജയം. 2015ലാണ് കൊട്ടാരക്കര മുനിസിപ്പാലിറ്റി രൂപീകൃതമായത്. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ എൽ.ഡി.എഫ് ഭരണം കൈയടക്കി. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ രണ്ടാം ഭരണസമിതി തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ തവണത്തേത്. ആദ്യവട്ടം കരുനാഗപ്പള്ളി പിടിച്ചടക്കിയ യു.ഡി.എഫിന് കഴിഞ്ഞ തവണ അടിതെറ്റി. പരവൂരിലും പുനലൂരിലും തുടർച്ചയായി എൽ.ഡി.എഫ് വിജയിക്കുകയാണ്. കൊല്ലം കോർപ്പറേഷനിൽ ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്നത് കഴിഞ്ഞതവണയാണ്. രണ്ട് കൗൺസിലർമാരാണ് വിജയിച്ച് കയറിയത്.

 നിലവിലെ കക്ഷിനില

 കൊല്ലം കോർപ്പറേഷൻ

സി.പി.എം: 26

സി.പി.ഐ: 11

കോൺഗ്രസ്: 11

ആർ.എസ്.പി: 4

ബി.ജെ.പി: 2

എസ്.ഡി.പി.ഐ: 1

ആകെ: 55

 പുനലൂർ

സി.പി.എം: 13

സി.പി.ഐ: 6

കേരള കോൺഗ്രസ് ബി): 1

കോൺഗ്രസ്: 14

കേരള കോൺഗ്രസ് (എം)-1

ആകെ: 35

 കരുനാഗപ്പള്ളി

സി.പി.എം: 13

സി.പി.ഐ: 5

ഐ.എൻ.സി: 13

ആർ.എസ്.പി: 1

സ്വതന്ത്ര.: 2

ബി.ജെ.പി: 1

ആകെ: 35

 കൊട്ടാരക്കര

സി.പി.എം: 9

സി.പി.ഐ: 6

കേരള കോൺ(ബി): 2

ജെ.ഡി.എസ്: 1

കോൺ: 9

കേരള കോൺ(എം): 1

ബി.ജെ.പി: 1

ആകെ: 29

 പരവൂർ

സി.പി.എം:16

സി.പി.ഐ: 1

കോൺഗ്രസ്: 8

ആർ.എസ്.പി: 1

ഐ.യു.എം.എൽ: 1

ബി.ജെ.പി: 3

സ്വത: 2

ആകെ: 32