കൊല്ലം: കാർഷിക ബില്ലിനെതിരെ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ ലാൽ ബഹദൂർ സ്റ്റേഡിയത്തിലെ കൃഷിഭവന് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിച്ചു. ജനങ്ങളുടെ ക്ഷേമമല്ല മറിച്ച് കോർപ്പറേറ്റുകളുടെ സാമ്പത്തിക മെച്ചമാണ് മോദിയുടെ ഭരണലക്ഷ്യമെന്ന് കാർഷിക ബില്ലിലൂടെ ഒരിക്കൽകൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രക്ഷോഭം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ആരോപിച്ചു.
കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ബിജു കൊല്ലം അദ്ധ്യക്ഷത വഹിച്ചു. നവാസ് റഷാദി, ജില്ലാ വൈസ് പ്രസിഡന്റ് കൗശിക് എം. ദാസ്, ഒ.ബി. രാജേഷ്, ഹർഷാദ് കൊല്ലം, മുബാറക് മുസ്തഫ, സാജിർ, നിധിൻ, സിദ്ദിഖ് കുളംബി തുടങ്ങിയവർ സംസാരിച്ചു.