കരുനാഗപ്പള്ളി: കാൻസർ ബാധിച്ച് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മദ്ധ്യവയസ്കൻ കൊവിഡ് ബാധിച്ച് മരിച്ചു. കുലശേഖരപുരം കടത്തൂർ കരൂർ വീട്ടിൽ സലീമാണ് (59) മരിച്ചത്. സാബ് പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വവ്വാക്കാവ് മുസ്ലീം ജമാഅത്ത് കബർസ്ഥനിൽ കബറടക്കി. ഭാര്യ: സബ്ജ. മക്കൾ: സനൂബ് ഖാൻ, സുമയ്യ, ഷെർ ബാസ്.