കരുനാഗപ്പള്ളി: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ആദരിച്ചു. പത്രാധിപർ കെ. സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക പുരസ്കാര ജേതാവും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായിരുന്ന ആർ. രവി, സ്കൂളിലെ വിദ്യാർത്ഥികളും ഫ്ലവേഴ്സ് ടോപ് സിംഗർ പ്രോഗ്രാമിലെ വിജയികളുമായ പി. ആദിത്യൻ, സൂര്യനാരായണൻ, ജി.വി രാജ സ്പോർട്സ് സ്കൂൾ പ്രവേശനം നേടിയ എസ്.എ. നിവ, കോച്ച് അയ്യപ്പശ്രീ എന്നിവരെയാണ് ആർ. രാമചന്ദ്രൻ എം.എൽ.എ മെമെന്റോ നൽകി ആദരിച്ചത്. സ്കൂൾ പി.ടി.എ പ്രസിഡന്റ് ലാൽജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മനേജർമാരായാ ശ്രീകുമാർ, പ്രിൻസിപ്പൽ എം.എസ്. ഷിബു, എച്ച്.എം മുർഷിദ് ചിങ്ങോലിൽ, പി.ടി.എ വൈസ് പ്രസിഡന്റ് കാട്ടൂർ ബഷീർ, സിറിൽ എസ്. മാത്യു, ഗംഗാറാം കണ്ണമ്പള്ളി, മീരാ സിറിൽ, സുധീർ ഗുരുകുലം, കെ.ജി. ആശ, മുനീർ, ഹാഫിസ് വെട്ടത്തേരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.