നിയമസഭയുടെ സെമീ ഫൈനലായിട്ടാണ് ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിനെ കാണുന്നത്. പ്രാദേശിക രാഷ്ട്രീയമെങ്കിലും പൊതുവെയുള്ള രാഷ്ട്രീയ പ്രശ്‌നങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിനെയും ബാധിക്കാറുണ്ട്. 30 ശതമാനത്തോളം പ്രാദേശിക വികസനവും വ്യക്തിത്വവും ബന്ധുത്വവും വിജയം തീരുമാനിക്കാറുണ്ട്. പഴയ പഞ്ചായത്ത് - നഗരസഭാ തിരഞ്ഞെടുപ്പിന്റെ ആവേശമല്ല ഇപ്പോഴത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്. വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി എല്ലായിടത്തും സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നു. ജില്ലാ നേതാക്കൾ മുതൽ സംസ്ഥാന നേതാക്കൾ വരെയാണ് സ്ഥാനാർത്ഥിത്വം ശുപാർശ ചെയ്യുന്നത്. പണ്ട് മത്സരിക്കാൻ സ്ത്രീകൾക്ക് മടിയായിരുന്നു. ഇന്നിപ്പോൾ ഞാൻ നിന്നാൽ വിജയിക്കുമെന്ന് പറഞ്ഞ് മുന്നിട്ടിറങ്ങുന്നു. എല്ലാ അർത്ഥത്തിലും തദ്ദേശ തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയർന്നുകഴിഞ്ഞു. ഇന്ന് മുതൽ ജില്ലയിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ കേരളകൗമുദിയിൽ വായിക്കാം- കച്ചമുറുക്കി തദ്ദേശം.
തയ്യാറാക്കിയത്: വി.ബി.ഉണ്ണിത്താൻ, ബി. ഉണ്ണിക്കണ്ണൻ. ആർ. ഹരിപ്രസാദ് , ദീപു. ആർ