കരുനാഗപ്പള്ളി : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയുടെ ഭാഗമായി അനുവദിച്ച റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കരുനാഗപ്പള്ളി നഗരസഭയുടെ തീരമേഖലയിൽ മൂന്ന് റോഡുകളുടെ നിർമ്മാണോദ്ഘാടനമാണ് നടന്നത്. നഗരസഭ ഒന്നാം ഡിവിഷനിലെ ആലുംകടവ് - കാക്കത്തുരുത്ത് റോഡ് (15 ലക്ഷം), കവറാട്ട് മുക്ക് - വെളിയിൽ മുക്ക് റോഡ് (30 ലക്ഷം), മൂന്നാംമൂട് പള്ളിമുക്ക് റോഡ് (25 ലക്ഷം) തുടങ്ങിയവയാണ് പുനർനിർമ്മിക്കുന്നത്. 4 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കും. റോഡുകളുടെ നിർമ്മാണോദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഇ. സീനത്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ശിവരാജൻ, വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, കൗൺസിലർമാരായ ബി. രമണിയമ്മ, സുനിത സലിംകുമാർ, ബേബി ജസ്ന, അസിസ്റ്റന്റ് എൻജിനിയർ സിയാദ്, കെ.എസ്. ഷറഫുദ്ദീൻ മുസ്ലിയാർ, ഷാജഹാൻ, ഇന്ദുലേഖ, സുമേഷ്, ഉത്തമൻ, അഷ്‌റഫ്, രാജേശ്വരി ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.