maya
മയ്യനാട് ഗ്രാമ പഞ്ചായത്ത് പിണയ്ക്കൽ വാർഡിൽ നിർമ്മാണം പൂർത്തിയായ അങ്കണവാടി കെട്ടിടത്തിന്റെ ഒന്നാംനില പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മയ്യനാട് ഗ്രാമ പഞ്ചായത്ത് 23-ാം വാർഡിൽ (പിണയ്ക്കൽ) നിർമ്മാണം പൂർത്തിയായ അങ്കണവാടി കെട്ടിടത്തിന്റെ ഒന്നാംനില പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം. നാസർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്. ഫത്തഹുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സിന്ധു, അംഗങ്ങളായ ലെസ്‌ലി ജോർജ്, ഉമേഷ്, ബിന്ദു, ഉമയനല്ലൂർ റാഫി, സെക്രട്ടറി സജീവ് മാമ്പറ തുടങ്ങിയവർ സംസാരിച്ചു. ക്ഷേമസമിതി അംഗങ്ങളായ ദിലീപ്, മണിരഥൻ നായർ, രാജേന്ദ്രൻ, ഷീല, ദരീബ, ലാജിമ, പ്രവീണ തുടങ്ങിയവർ പങ്കെടുത്തു.