കൊല്ലം നഗരത്തിൽ ഇന്നലെ 225 പേർക്ക് കൊവിഡ്
കൊല്ലം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നഗരത്തിൽ പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. സർക്കാർ ഇളവുകൾ അനുവദിച്ചതോടെ ഇടക്കാലത്ത് പരിശോധനകളിൽ അല്പം അയവ് വരുത്തിയിരുന്നു. സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉന്നത നിർദ്ദേങ്ങൾ ലഭിക്കുന്നതിന് മുമ്പേ കർശന നിലപാടിലേക്ക് പൊലീസ് മടങ്ങുകയാണ്.
കൂട്ടംകൂടി നിന്നാൽ കസ്റ്റഡിയിലെടുക്കാനാണ് ആലോചന. വ്യാപാര സ്ഥാപനങ്ങളോട് ഹോം ഡെലിവറി കാര്യക്ഷമമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓൺലൈൻ ശൃംഖലകളുമായി ബന്ധമില്ലാത്ത വ്യാപാരികൾ ഫോൺ മുഖാന്തിരം ഓർഡർ വാങ്ങി വീടുകളിൽ സാധനങ്ങൾ എത്തിച്ച് നൽകാനാണ് നിർദ്ദേശം. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തും പൊലീസ് പട്രോളിംഗ് ശക്തമാക്കും.
തീരത്ത് 20 പേർക്ക് കൊവിഡ്
ഇന്നലെ നഗരത്തിന്റെ തീരദേശ മേഖലയിൽ 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പലരും മത്സ്യബന്ധന മേഖലയുമായി ബന്ധമുള്ളവരുടെ കുടുംബാംഗങ്ങളാണ്. കഴിഞ്ഞ ദിവസം തീരത്ത് 39 പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് 509 പേരെ അടുത്ത ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
ഇന്നലെ കൂടുതൽ..
അയത്തിൽ, ആശ്രാമം, ഉളിയക്കോവിൽ, കടവൂർ, താമരക്കുളം, തങ്കശേരി, തൃക്കടവൂർ കുരീപ്പുഴ, തേവള്ളി, പള്ളിത്തോട്ടം, പള്ളിമുക്ക് കെ.ടി.എം നഗർ, മതിലിൽ, മുണ്ടയ്ക്കൽസ വാടി, വാളത്തുംഗൽ എന്നിവിടങ്ങളിൽ
കൊവിഡ് പിടിയിൽ നഗരം
ആകെ സ്ഥിരീകരിച്ചവർ: 2591
നിലവിൽ ചികിത്സയിൽ: 1379
രോഗമുക്തർ: 1200
മരണം: 14
(ഇന്നലെ ഉച്ചവരെയുള്ള കണക്ക്)