bank
ഉറുകുന്ന് റൂറൽ സംഹകരണ സംഘത്തിൻെറ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച കാഷ് അവാർഡ് വിതരണോദ്ഘാടനം ഡി.സി.സി.പ്രസിഡൻറ് ബിന്ദു കൃഷ്ണ നിർവഹിക്കുന്നു.സംഘം പ്രസിഡൻറും, ഡി..സി.സി.ജനറൽ സെക്രട്ടറിയുമായ കെ.ശശിധരൻ, സെക്രട്ടറി എസ്.ജയചന്ദ്രൻ, കോൺഗ്രസ് പുനലൂർ ബ്ലോക്ക് പ്രസിഡൻറ് സി.വിജയകുമാർ തുടങ്ങിയവർ വേദിയിൽ.

പുനലൂർ: ഉറുകുന്ന് റൂറൽ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകി ആദരിച്ചു. ഇക്കഴിഞ്ഞ എസ്. എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരിക്ഷകളിൽ ഉന്നത വിജയം നേടിയ സംഘത്തിലെ അംഗങ്ങളുടെ മക്കളായ 81 കുട്ടികളെയാണ് കാഷ് അവാർഡ് നൽകി ആദരിച്ചത്. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അവാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു.ബാങ്ക് പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് പുനലൂർ ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ, സഹകരണ സംഘം സെക്രട്ടറി എസ്.ജയചന്ദ്രൻ, ഡയറക്ടർമാരായ ആർ.സുഗതൻ, എ.ടി.ഷാജൻ,രാജശേഖരൻ നായർ,എ.മജീദ്,ആർ.നന്ദകുമാർ, ലൈസി അലക്സ്, വത്സമ്മ കുര്യക്കോസ്, ലാലി ശിവാനന്ദൻ, റെയ്ച്ചൽ ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.