thanka
തങ്കദുരൈ

പുനലൂർ: ചന്ദനം മോഷ്ടിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ കുടുതൽ അന്വേഷണങ്ങൾക്കായി വനപാലകർ കസ്റ്റഡിയിൽ വാങ്ങി. ചെങ്കോട്ട സ്വദേശിയായ തങ്കദുരൈ (34)യെയാണ് കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയത്. കഴിഞ്ഞ മാസം 6 ന്ആര്യങ്കാവ് കോട്ടവാസൽ വന മേഖലയിൽ നിന്നു മൂന്ന് ചന്ദന മരങ്ങളാണ് മുറിച്ചു കടത്തിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ തങ്ക ദുരൈയെ വനപാലകർ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി.കൂടുതൽ തെളിവെടുപ്പിനുവേണ്ടിയാണ് ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയതെന്ന് ആര്യങ്കാവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ നെബു അറിയിച്ചു.