തൃപ്രയാർ: തൃപ്രയാർ ക്ഷേത്ര പരിസരത്തെ അഗതികൾക്ക് ഓണസദ്യയൊരുക്കി നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു മാതൃകയായി.
അമ്പല നടയിലും മറ്റും താമസിച്ചു വരുന്നവർക്കായാണ് അമ്പലത്തിന്റെ ഡോർമെറ്ററിയിൽ ഓണസദ്യ നൽകിയത്. കൊവിഡ് കാലത്ത് തൃപ്രയാറിൽ വന്നു പെട്ടവരെ മുഴുവനും അമ്പലത്തിന്റെ ഡോർമെറ്ററിയിലാണ് താമസിപ്പിച്ചിരുന്നത്. വിഷുവിന് കൈനീട്ടവും സദ്യയും പഞ്ചായത്ത് പ്രസിഡന്റ് പി. വിനുവിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. മെമ്പർ പി.എം സിദ്ദിഖ്, പൊതുപ്രവർത്തകരായ സി.എസ് മണികണ്ഠൻ, പി.എം ബഷീർ, റഹീം, രാഹുൽ, അമ്പിളി രാധാകൃഷ്ണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.