covid

തൃശൂർ : ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ശേഷം മൊത്തം ഇതുവരെ രോഗികളുടെ എണ്ണം 4,500 കടന്നപ്പോൾ അതിൽ 1500 ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ. ഇതിൽ 98 ശതമാനവും സമ്പർക്കത്തിലൂടെ രോഗം പകർന്നവരാണ്. രോഗം സ്ഥിരീകരിച്ചവരിൽ മുക്കാൽ ഭാഗത്തിനും ജൂലായ് ആദ്യവാരം മുതലാണ് രോഗബാധയുണ്ടായത്.

വിദേശത്ത് നിന്ന് വരുന്നവരിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരിൽ നിന്നും രോഗബാധയുണ്ടാകുന്നത് കുറഞ്ഞു. കഴിഞ്ഞ മാസം 24ാം തിയതി മുതൽ ഇന്നലെ വരെയുള്ള കണക്കുകളിൽ രണ്ട് ദിവസം മാത്രമാണ് നൂറിൽ താഴെ പേർ ഉണ്ടായിരുന്നത്. ഇതിൽ മൂന്നു ദിവസം ഇരുന്നൂറ് കടന്നപ്പോൾ മൂന്നു ദിവസം നൂറ്റമ്പതിലേറെയാണ് രോഗികൾ. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം പാലിക്കാതെ സ്വകാര്യ ആശുപത്രി അധികൃതരും ചില അർദ്ധസർക്കാർ സ്ഥാപനങ്ങളും എടുത്ത സമീപനങ്ങളാണ് രോഗം ഇത്രയേറെ മൂർച്ഛിക്കാൻ ഇടയാക്കിയത്.

അമല മെഡിക്കൽ കോളേജ്, തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്ക സ്പിന്നിംഗ് മിൽ എന്നിവിടങ്ങളുമായി ബന്ധപ്പെട്ട ക്ലസ്റ്ററുകളിൽ നിന്ന് അതിവേഗമാണ് രോഗം പടർന്നത്. അമല ക്ലസ്റ്ററുകളിൽ നിന്ന് മാത്രം നാനൂറിലേറെ രോഗികൾ ഉണ്ടായപ്പോൾ വിരുപ്പാക്ക ക്ലസ്റ്റിലും നൂറോളം പേർക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ശേഷവും മിൽ തുറന്ന് പ്രവർപ്പിച്ചതും രോഗ വ്യാപനം കൂടാൻ ഇടയാക്കി. ഒടുവിൽ പൊലീസും ആരോഗ്യ പ്രവർത്തകരും എത്തിയാണ് മുന്നൂറോളം പേർ ജോലി ചെയ്യുന്ന മിൽ അടപ്പിച്ചത്. അമലയിൽ രോഗ വ്യാപനം കൂടിയപ്പോൾ അന്വേഷണം നടത്താൻ മെഡിക്കൽ ബോർഡിനെ തന്നെ നിയോഗിക്കേണ്ടി വന്നു. പത്ത് ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചവർ 1500 കടന്നെങ്കിൽ ആയിരത്തോളം പേർക്കാണ് രോഗമുക്തി ഉണ്ടായത്.

ആഗസ്റ്റ് 23 മുതൽ സെപ്തംബർ
ഒന്നു വരെയുള്ള കണക്ക്

ആഗസ്റ്റ് 23 116
24 46
25 227
26 204
27 162
28 189
29 225
30 151
31 85

സെപ്തംബർ 1 133

രോഗ മുക്തി


ആഗസ്റ്റ് 23 70
24 62
25 90
26 100
27 95
28 110
29 142
30 110
31 125

സെപ്തംബർ 1 120

തി​രു​വോ​ണ​ ​ദി​ന​ത്തി​ൽ​ 85
പേ​ർ​ക്ക് ​കൊ​വി​ഡ്

തൃ​ശൂ​ർ​:​ ​തി​രു​വോ​ണ​ ​ദി​ന​ത്തി​ൽ​ ​ജി​ല്ല​യി​ൽ​ 85​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ്.​ 125​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ​ 82​ ​പേ​രും​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ ​കൊ​വി​ഡ് ​പൊ​സി​റ്റീ​വ് ​ആ​യ​വ​രാ​ണ്.​ ​ഇ​തി​ൽ​ 12​ ​പേ​രു​ടെ​ ​രോ​ഗ​ ​ഉ​റ​വി​ട​മ​റി​യി​ല്ല.​ ​ക്ല​സ്റ്റ​റു​ക​ൾ​ ​വ​ഴി​യു​ള്ള​ ​സ​മ്പ​ർ​ക്ക​ ​കേ​സു​ക​ൾ​ ​ഇ​വ​യാ​ണ്.​ ​സ്പി​ന്നിം​ഗ് ​മി​ൽ​ ​വാ​ഴാ​നി​ ​ക്ല​സ്റ്റ​ർ​ 8,​ ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്ക് ​ക്ല​സ്റ്റ​ർ​ 8,​ ​ദ​യ​ ​ക്ല​സ്റ്റ​ർ​ 4,​ ​പ​രു​ത്തി​പ്പാ​റ​ ​ക്ല​സ്റ്റ​ർ​ 2,​ ​ചാ​ല​ക്കു​ടി​ ​ക്ല​സ്റ്റ​ർ​ 1,​ ​ആ​ർ​എം​എ​സ് ​ക്ല​സ്റ്റ​ർ​ 1.​ ​മ​റ്റ് ​സ​മ്പ​ർ​ക്ക​ ​കേ​സു​ക​ൾ​ 46.