മരോട്ടിച്ചാൽ: തിരുവോണത്തലേന്ന് മരോട്ടിച്ചാലിൽ തുണിക്കടയിൽ മോഷണം. കൗണ്ടറിലുണ്ടായിരുന്ന നാലായിരം രൂപയും, തുണിത്തരങ്ങളും മോഷ്ടാക്കൾ കവർന്നു. മരോട്ടിച്ചാൽ തെരുവത്ത് ലൈജുവിന്റെ കടയിൽ നിന്നാണ് പണവും തുണികളും മോഷ്ടിച്ചത്. ഒല്ലൂർ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി അന്വേഷണം നടത്തി.