തൃശൂർ: ജില്ലയിൽ 133 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.120 പേർ രോഗമുക്തരായി. ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1351 ആണ്. തൃശൂർ സ്വദേശികളായ 49 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,599 ഉം രോഗമുക്തരായവർ 3,136 പേരുമാണ്.
ചികിത്സയിൽ
1351 പേർ
പ്രധാന ക്ലസ്റ്ററുകൾ
ആര്.എം.എസ് 1
മറ്റ് സമ്പര്‍ക്കം 73
ദയ ക്ലസ്റ്റര്‍ 3
സൗത്ത് ഇന്ത്യന്‍ ബാങ്ക് ക്ലസ്റ്റര്‍ 5
പരുത്തിപ്പാറ ക്ലസ്റ്റര്‍ 4
അംബേദ്കര്‍ ക്ലസ്റ്റര്‍ 1
ആരോഗ്യപ്രവര്‍ത്തകര്‍ 5
അമല ക്ലസ്റ്റര്‍ 3
സ്പിന്നിംഗ് മില്‍ 15
വിദേശത്ത് നിന്ന് എത്തിയവര്‍ 3
തസാര ക്ലസ്റ്റര്‍ 1
മദീന ക്ലസ്റ്റര്‍ 1
ജനത ക്ലസ്റ്റര്‍ 2
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 5
ഉറവിടമറിയാത്തവര്‍ 11
എറിയാട് 13 വാർഡുകളിലും ട്രിപ്പിൾ ലോക് ഡൗൺ
തൃശൂർ: ജില്ലയിൽ 13 വാർഡുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ. എറിയാട് പഞ്ചായത്തിലെ 13 വാർഡുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയാണ് ഇന്നലെ കളക്ടർ ഉത്തരവിറക്കിയത്. 3, 12, 13, 14, 15, 16, 17, 18, 19, 20, 21, 22, 23 വാർഡുകളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്.
എറിയാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ തിങ്കളാഴ്ച ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നു. എറിയാട്ടെ നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 10, 11 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു. കണ്ടാണശ്ശേരി പഞ്ചായത്തിലെ 10, 12 വാർഡുകൾ (മറ്റം ഗ്രൗണ്ട് മുതൽ കോലാരി ഇടവഴി കണ്ടിയൂർ റോഡ് മുതൽ മാർക്കറ്റ് റോഡ്-പറയ്ക്കാട് റിംഗ് റോഡ്, പാറക്കൽ റോഡ്, കരുണാകരൻ റോഡ്, ഗാന്ധിനഗർ റോഡ്, വാക്കളം റോഡ്) എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണാക്കി. മാടക്കത്തറ പഞ്ചായത്തിലെ 16ാം വാർഡ് (പൊങ്ങണംകാട്, മാറ്റാംപുറം-കടവാരം റോഡ്, തെക്കേമൂല റോഡ്, ഇരുമ്പുപാലം മുതൽ ഓട്ടോറിക്ഷ പേട്ട വരെ തിയ്യത്ത് ലൈൻ, പെരേപ്പാടം റോഡ്) കണ്ടെയ്ൻമെന്റ് സോണാക്കി.