കയ്പമംഗലം: ഉത്രാട ദിനത്തിൽ ചാമക്കാലയിൽ സംഘം ചേർന്ന് വീട് കയറി ആക്രമണം . രണ്ട് പേർക്ക് കുത്തേറ്റു. ചാമക്കാല സ്വദേശികളായ ചാരിച്ചുറ്റി വിജയൻ മകൻ വീനീഷ് (30), സുഹൃത്തായ കോവിൽ തെക്കേവളപ്പിൽ സുബ്രഹ്മണ്യൻ മകൻ സുമേഷ് (36) എന്നിവരെയാണ് എട്ടംഗ സംഘം വീട് കയറി ആക്രമിച്ച് കുത്തിപ്പരിക്കേൽപ്പിച്ചത്. പരിക്കേറ്റ രണ്ടു പേരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്രാട ദിനത്തിൽ രാത്രി ഒമ്പതോടെ ചാമക്കാല രാജീവ് റോഡിനടുത്ത് വിനീഷിന്റെ വീട്ടിൽ വിനീഷും, സുഹൃത്തായ സുമേഷും ഇരിക്കുമ്പോഴാണ് എട്ടംഗ സംഘം വന്ന് യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്തത്. സുമേഷിന് കൈയിലും, നെറ്റിയിലും, വിനീഷിന് വയറ്റത്തും കുത്തേറ്റു. കയ്പമംഗലം പൊലീസ് കേസെടുത്തു.