ചാലക്കുടി: നാല് പഞ്ചായത്തുകളിലായി അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേലൂരിലെ പൂലാനിയിൽ രണ്ട് യുവാക്കൾക്കാണ് രോഗബാധയുണ്ടായത്. കോടശേരിയിലെ നായരങ്ങാടിയിൽ യുവാവിനും പരിയാരത്ത് മോതിരക്കണ്ണിയിൽ ഏഴു വയസുകാരിക്കും രോഗമുണ്ട്. കാടുകുറ്റിയിലെ ചെറുവാളൂരിൽ ഒരു സ്ത്രീക്കും വൈറസ് ബാധ കണ്ടെത്തി. തിരുവോണ നാളിൽ നഗരസഭാ പരിധിയിൽ ഒരു കൊവിഡ് മരണവും സംഭവിച്ചിരുന്നു. തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന അലവി സെന്റർ സ്വദേശി അബൂബക്കറാണ് മരിച്ചത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ചാലക്കുടി ആര്യങ്കാല ജുമാ മസിജിദ് പള്ളി കബർസ്ഥാനിൽ കബറടക്കി.