കയ്പമംഗലം: മകളുടെ വിവാഹത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് വെണ്ടർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്. കേരളാ സ്റ്റേറ്റ് സ്റ്റാമ്പ് വെണ്ടേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. സുരേഷാണ് മകൾ അപർണ്ണ മല്ലയ്യയുടെ വിവാഹ ചടങ്ങിൽ കൊവിഡ് 19 മായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്റ്റാമ്പ് വെണ്ടർമാർ സ്വരൂപിക്കുന്ന ഫണ്ടിലേക്ക് 10000 രൂപ സംഭാവന ചെയ്തത്. സംഭാവന ചെക്ക് വധൂവരൻമാർ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അബ്ദുൽ നാസറിനെ എൽപ്പിച്ചു.