തൃശൂർ: ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 60ഓളം കേന്ദ്രങ്ങളിൽ ഗുരുദേവ ജയന്തിയോട് അനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. ചേർപ്പിൽ ജില്ലാ പ്രസിഡന്റ് ബാലൻ പണിക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി വർക്കിംഗ് പ്രസിഡന്റ് എ.എ. ഹരിദാസ്, ജനറൽ സെക്രട്ടറിമാരായ കെ. കേശവദാസ്, പ്രസാദ് കാക്കശേരി, സംഘടനാ സെക്രട്ടറി രാജീവ് ചാത്തംപിള്ളി, ട്രഷറർ പി. മുരളീധരൻ സെക്രട്ടറിമാരായ ഹരി മുള്ളൂർ, സി. പ്രദീപ്, ഷോജി ശിവപുരം, വി. ബാബു, വൈസ് പ്രസിഡന്റുമാരായ രാജൻ കുറ്റുമുക്ക്, ഇ.ടി. ബാലൻ, സി.എ. ശിവൻ, സഹ സംഘടനാ സെക്രട്ടറിമാരായ പി.എൻ. അശോകൻ, നന്ദൻ കൊള്ളന്നൂർ, സുനിൽ ആറാട്ടുപുഴ എന്നിവർ നെത്വത്വം നൽകി.