പാവറട്ടി: സംസ്ഥാന ജീവനക്കാരുടെ കൂട്ടായ്മയായ സർഗവേദിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർക്കായി
ഓണക്കാല ഓൺലൈൻ കലോത്സവം സംഘടിപ്പിക്കുന്നു. സെപ്തംബർ 1 മുതൽ 10 വരെയുള്ള ദിവസങ്ങളിലാണ് കലാമത്സരങ്ങൾ നടത്തുക. 11 ഏരിയാകളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർ ഏരിയ ചുമതലക്കാരുമായി ബന്ധപ്പെടണമെന്ന് സർഗവേദികൺവീനർ ഒ.പി. ബിജോയ് അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 6282326746.