നന്തിപുലം: സഹകാരികൾക്ക് ഓണസമ്മാനമായി നന്തിപുലം സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന സഹകാരി സുരക്ഷ ഇൻഷ്വറൻസ് പദ്ധതി ആരംഭിച്ചു. ബാങ്കിൽ നിന്ന് ഒരു ലക്ഷമോ അതിലധികമോ വായ്പയെടുത്തിട്ടുള്ള അംഗങ്ങൾക്ക് 2.5 ലക്ഷം വരെ ലോൺ ലിങ്ക്ഡ് ഇൻഷ്വറൻസ് കവറേജ്, അപകടങ്ങൾക്ക് 25,000 രൂപ വരെ ചികിത്സാച്ചെലവ്, അപകടമരണം സംഭവിക്കുന്നവരുടെ കുട്ടികൾക്ക് 12,500 രൂപ വിദ്യാഭ്യാസ ഫണ്ട് തുടങ്ങി ആംബുലൻസ് ചാർജ് 1250 രൂപ വരെ ഉൾപ്പെടുന്ന സവിശേഷതകൾ ഉറപ്പുവരുത്തും. പ്രീമിയം ബാങ്ക് നേരിട്ട് അടക്കുന്ന പദ്ധതിയാണിത്. പദ്ധതി 2020 ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ വരും.