ചാലക്കുടി: വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വ്യാഴാഴ്ച മുതൽ ഒ.പി വിഭാഗത്തിന് തുടക്കം. നിലവിൽ പ്രവർത്തന സമയത്തിന് പുറമെ ഉച്ചയ്ക്ക് ശേഷം രണ്ട് മുതൽ വൈകീട്ട് ആറു വരെയാകും ഒ.പി വിഭാഗത്തിന്റെ പ്രവർത്തനം. ഒരു ഡോക്ടർ, സ്റ്റാഫ് ന്‌ഴ്‌സ്, ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ എന്നിവർ സേവനത്തിനുണ്ടാകും. ഒമ്പത ലക്ഷം രൂപ ചെലവിലാണ് സായാഹ്ന പരിശോധന സംവിധാനം ഏർപ്പെടുന്നത്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് അദ്ധ്യക്ഷയാകും. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ആർദ്രം പദ്ധതിയുടെ ഭാഗമായി ആശുപത്രി കുടുംബ ആരോഗ്യകേന്ദ്രമാക്കി ഉയർത്തുന്ന പ്രവർത്തനങ്ങൾക്കും ചടങ്ങിൽ തുടക്കമാകും. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.